കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ഏറ്റവും പുതിയ സെക്യുവേര്‍ഡ് റിഡീമബിള്‍ നോണ്‍കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ 17ന് ആരംഭിക്കും.
12.62 ശതമാനം വരെ യഥാര്‍ഥ ആദായം വാഗ്ദാനം ചെയ്യുന്ന ഈ എന്‍സിഡി ഇഷ്യൂ, ഫ്ലെക്സിബിള്‍ കാലാവധികള്‍ തേടുന്നവര്‍ക്ക് ആകര്‍ഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണ്. ഈ എന്‍സിഡി ഇഷ്യൂ 28വരെ തുറന്നിരിക്കും. ഓരോ എന്സിഡിയുടെയും മുഖവില 1,000 ആണ്.
13, 24, 36, 60, 70 മാസങ്ങളിലായി പ്രതിമാസ, വാര്‍ഷിക, ക്യൂമുലേറ്റീവ് പലിശ ഓപ്ഷനുകളും ഈ ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു. 10.50 ശതമാനം മുതല്‍ 12.62 ശതമാനം വരെയാണുപലിശനിരക്കുകള്. കുറഞ്ഞ അപേക്ഷാത്തുക 10,000 ആയതിനാല്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ക്ക് ഇത് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാകും.
കൂടുതല്‍ വിവരങ്ങൾ എസിഎല് ബ്രാഞ്ചുകളില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ www.iclfincorp.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അന്വേഷണങ്ങള്‍ക്കായി ഫോണ്‍:+91 85890 20137, +91 85890 20186.